കള്ള് കണ്ണന്‍ തന്റെ മൂരികളെ പൂട്ടിയ വണ്ടിയില്‍ ചാടിക്കയറി. കണ്ണന്റെ കാലുകള്‍ കുഴയുന്നുണ്ടായിരുന്നു. മേപ്പായില്‍ ചൊരുകിയിരുന്ന ചാട്ടയെടുത്ത് അയാള്‍ ഇടത്തു നിന്ന മൂരിയുടെ മുതുകത്ത് പ്രഹരിച്ചു. മൂരി മുന്നോട്ട് കുതിച്ചു. വളഞ്ഞ വഴി തിരിഞ്ഞ് ഒന്തം കയറി മൂരി മണി കിലുക്കി വണ്ടി വലിച്ചു. കള്ള് കണ്ണന്‍ തന്റെ ചാട്ട പ്രഹരം തുടര്‍ന്നു. മൂരിയുടെ ഓട്ടം വേഗത്തിലായി. കള്ള് കണ്ണന് ഹരമായി. അയാള്‍ വേല തുടര്‍ന്നു. മൂരി കുതിച്ചു. പെട്ടെന്ന് അയാളുടെ വണ്ടി ഒന്നുലഞ്ഞു. ഒരു കുഴിയില്‍ വീണ് ചക്രം ഊരിത്തേറിച്ചു. വണ്ടി മൂരിയുടെ ഗളത്തില്‍ കുരുങ്ങി മൂക്ക്കുത്തി. കള്ള് കണ്ണന്‍ തല പുറത്തേക്കാക്കി നോക്കി. അയാളൂടെ നെഞ്ചിലൂടെ ഇടിത്തീ പാഞ്ഞു. ചാട്ട കൈയ്യില്‍ നിന്നും ഊര്‍ന്ന് താഴേക്ക് വീണു. മൂരികള്‍ പകച്ച് നോക്കി നിന്നു. അവയുടെ ഗളങ്ങള്‍ മുറുകി. കണ്‍നന്‍ താഴെയിറ്ങ്ങി ഈരിയ വണ്ടി ചക്രം ഉരുട്ടി വണ്ടിയുടെ അടുത്തെത്തിച്ചു. തണ്ടില്‍ നിന്ന് മൂരിയെ അഴിച്ച് മാറ്റികെട്ടി. അയാളിലെ കള്ള് ആവിയായി. ഒരു സഹായത്തിനായി അയാള്‍ ചുറ്റും പരതി. ആരേയും കാണാനില്ല.

കണ്ണന്‍ വണ്ടി അവിടെയിട്ട് കിട്ടുണ്ണിയപ്പന്റെ ചായ്പ്പിലേക്ക് നടന്നു. ചായ്പ്പില്‍ കിട്ടുണ്ണീയപ്പന്‍ ഉണ്ടായിരുന്നില്ല. അയാള്‍ വല്ല കവലയിലും കൈയ്യും കെട്ടി, സൊറ പറഞ്ഞ് നില്‍ക്കുകയായിരിക്കും. അയാളൂടെ മകന്‍ പൊട്ടന്‍ നാണു ഭാഗ്യത്തിന് ചായ്പ്പിനകത്തുണ്ട്. കിട്ടുണ്ണിയപ്പന്റെ കെട്ടിയോള് മാധവി ചായ്പ്പില്‍ നിന്ന് തല പുറത്തേക്കാക്കി നോക്കി.
"ആരാദ്..കണ്ണ്നോ..എന്തേപ്പ് ന്നൂ് ങ്ങ്ട് കാണാനേയ്‌ല്ലാല്ലാല്ലോ..?"
"സമയം കിട്ടണ്ട്ടേ അക്കേ.. ജോലി ഒഴിഞ്ഞോന്ന്ത്ത് വര്‌ത്ത്‌ല്ല."
"ഇപ്പഴും കള്ള്കത്ത്ണ്ടല്ലോ..?"
കണ്ണന്‍ ചെറുതായൊന്നു ചിരിച്ചു. സംസാരം കേട്ടാണ് നാണു ഇറങ്ങി വന്നത്. കണ്ണന്‍ നാണുവിനെ അവന്റെ ഭാഷയില്‍ തനിക്കാറിയാവുന്നത് പോലെ കാര്യം ധരിപ്പിച്ചു.
"ഉം..എന്ത് കണ്ണേ..?"
"വണ്ടി വഴീല് കെട്ക്ക്ന്ന്. ചക്രരൂരി പ്പാഒയി..അതൊന്ന്..."
നാണു തല ചൊറിഞ്ഞു. മാധവി നാണുവിന്റെ ഭാവം മനിസിലായി. അത് കണ്ണനും മനിസിലായെന്ന് തോന്നുന്നു. കണ്ണന്‍ എളിയില്‍ നിന്ന് മുഷിഞ്ഞ രണ്ട് രൂപയെടുത്ത് നീട്ടി. നാണു ചാടിക്കയറി രണ്ടിന്റെ നോട്ടില്‍ പിടിച്ചു. അവനൊരുത്സാഹമായി. കണ്ണന് മുമ്പേ അവന്‍ വണ്ടിയുടെ അടുത്തേക്ക് ഓടി.
അവന്റെ ജോലിയില്‍ കണ്ണന് സന്തോഷമായി. രണ്ടു രൂപയായെങ്കിലെന്താ പൊട്ടന്‍ കൈ കൊണ്ട് വണ്ടി പൊക്കിപ്പിടിച്ചു. ചക്രം കയറ്റുന്നത് വരെ അവന്‍ ശ്വാസ്മ വിടാതെ അങ്ങനെ നിന്നു. വണ്ടീ ഇരുമ്പാണിയില്‍ കൊളുത്തി കണ്ണന്‍ ത്ന്റെ കൈ ചാക്ക് കഷ്ണത്തില്‍ തുടച്ചു. അയാള്‍ മൂരിയെ അഴിച്ച് തണ്ടില്‍ കെട്ടി. നാണുവും അയാള്‍ക്കൊപ്പം ചന്തയിലേക്ക് വണ്ടിയില്‍ കയറി.
കള്ള് നാണു ചന്തയിലേകാണ്. ചന്തയില്‍ ചെന്ന് ഒരിടത്ത് ഒഴിച്ചിടും. ആരെങ്കിലും ചുമട് കയറ്റി വിളിക്കും. പോകും .വിലപേശും.. ചിലപ്പോള്‍ ചീത്ത വിളിക്കും. വൈകുന്നേരത്തെ കള്ളിനുള്ള വക ഒരു ദിവസം അവസാനിക്കുന്നതോടെ അയാള്‍ ഒപ്പിക്കും.
വീട്ടിലേക്കുള്ള വകയും മൂരിക്കുള്ള വകയും കണ്‍നന്റെ അമ്മ ചിരുതയ്ക്കുള്ള പുകയിലയ്ക്കുള്ള വകയും ഭാര്യ സുമതിയും സംഘടിപ്പിക്കും. അവള്‍ എല്ലാ പണിക്കും പോകും . പിന്നെ അല്ലാതെയും അവള്‍ കാശ് ഉണ്ടാക്കുന്നുണ്ട്. അവള്‍ കറുത്തതാണങ്കിലും സുന്ദരിയാണ്. പണക്കാരായ ചെറുപ്പക്കാര്‍ അവളുടെ അടുത്ത് വരാറുണ്ട്.
അങ്ങനെ അവര്‍ അവരുടെ ഒരോ ദിവസവും നീക്കുന്നു...
(തുടരും...)
No comments:
Post a Comment