നോവല്‍ പുതിയ അദ്ധ്യായം "കാരണമുള്ള വഴക്ക് - അദ്ധ്യായം അഞ്ച് " വായിക്കുക. ബ്ലോഗ് നോവല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അദ്ധ്യായങ്ങള്‍ പോസ്റ്റുന്നതായിരിക്കും. മുന്‍ അദ്ധ്യായങ്ങള്‍ സൈഡ്ബാറില്‍ കൊടുത്തിട്ടുണ്ട്.
ഒരു ബ്ലോഗ് നോവല്‍
ഒരോ കഥയുടേയും ജനനം

Monday, February 15, 2010

വിശ്വാസമെന്ന അതിര്‍വരമ്പ് - അദ്ധ്യായം മൂന്ന്

ള്ള് കണ്ണന്‍ മൂരികളെ വണ്ടിയില്‍ നിന്നഴിച്ച് തൊഴുത്തിലേക്ക് മാറ്റി കെട്ടി. വണ്ടി കുത്തി നിര്‍ത്തിയപ്പോഴേക്കും വീഴാന്‍ തുടങ്ങി. കുന്തക്കാലില്‍ പിടിച്ച് അയാള്‍ അവിടെ നിന്നു. ഒരു വിധത്തില്‍ ചായ്പ്പിലെത്തിയപ്പോള്‍ അയാളുടെ കെട്ടിയോള്‍ കലി തുള്ളി.

"നിങ്ങള്‍ അബ്ടേക്ക് പോയോ..?" സുമതി ചോദിച്ചു.

"ആരാന്റെ..." കള്ള് കണ്ണന്‍ വിശേഷങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. അയാക്കെവിടെ ഇങ്ങെനെയുള്ള വിശേഷങ്ങള്‍ അറിയാന്‍ നേരം. കള്ള് ഷാപ്പില്‍ നിന്നിറങ്ങാന്‍ അയാള്‍ക്ക് നേരമില്ല. ബാക്കി സമയം മൂരിയെ പ്രഹരിച്ചും അയാള്‍ കഴിഞ്ഞ് കൂടുന്നു.

"ആരാന്റേന്നോ...? ഒന്നും അറിയ്ത്തില്ലാ പോലും...ദേ , മന്‌ശ്യാനേ വെര്‌തെ വട്ട് കളിപ്പ്ക്കാല്ലേ. എനിക്കെല്ലാമറിയാം നിങ്ങ്ടേതല്ലേ ആ കൊച്ച്.." ഉച്ചത്തില്‍ സംസാരിച്ച് കൊണ്ടിരുന്ന അവര്‍ കരച്ചിലിന്റെ വക്കിലെത്തി.

"ആരാന്റെ കൊച്ച്...?"

"ദേ, മന്‌ശ്യാനേ..." അവള്‍ക്ക് ദേഷ്യം വന്നു.

"ഒന്ന് തെളീച്ച് പറേടീ...പന്നീടെ മോളേ്‌..." അയാള്‍ അവളുടെ നേരെ ചീറിയടുത്തു. ഇതിനകം അവര്‍ കരഞ്ഞ് തുടങ്ങിയിരുന്നു.

കള്ള് കണ്ണന്റെ കുട്ടികള്‍ - പപ്പനും, രവിയും ‌- അവരുടെ ഇടയില്‍ കണ്ണ് മിഴിച്ച് ഭയന്നിരുന്നു. കണ്ണന്‍ രവിയുടെ തലയ്ക്ക് ഒരു അടി കൊടുത്തു : " എന്ത്മ്മാടാ നോക്കീരിക്ക്‌ന്ന്‌. ചെന്ന് മൂരീന്‌ പുല്ലെടുത്തിട്ട് കൊടു്‌ക്ക്ടാ്‌."

അവന്‍ ഭയന്നെഴുന്നേറ്റോടി. എപ്പോഴും രവിയെ കാര്യമില്ലാതെ ശകാരിക്കുകയും അടിക്കുകയും എല്ലാ ജോലിയും അകാരണമായി ചെയ്യിക്കുകയും ചെയ്യും. പപ്പനോട് അയാള്‍ക്ക് അടങ്ങാത്ത വാത്സല്യമാണ്‌. അയാള്‍ പപ്പന്‌ വേണ്ടി പൊരിയും കല്ല്മുഠായിയും വാങ്ങി കൊണ്ട് വരും.

"നിങ്ങെളെ കുറിച്ച് നാട്ടീല്‌ പാട്ടാ..."
അയാള്‍ പപ്പന്റെ തലമുടി കോതിയൊതുക്കി. പപ്പന്‍ അയാളില്‍ നിന്നും ബഹിര്‍ഗമിച്ച പുളിച്ച കള്ളിന്‍റെ മണത്തില്‍ മൂക്ക് പൊത്തി. അവന്‍ അയാളുടെ മടിയില്‍ നിന്ന് കുതിച്ച് താഴെയിറങ്ങിയിരുന്നു.

അപ്പുറെത്തെ മുറിയില്‍ മൂടിപ്പുതച്ച് കിടന്നിരുന്ന അയാളുടെ തള്ള വലിഞ്ഞവിടെയെത്തിയിരുന്നു. അവരുടെ കണ്ണുകള്‍ ചുവന്ന് വീര്‍ത്തിരുന്നു.
മുഃഖം വലിഞ്ഞ് ചുളിഞ്ഞ് തൂങ്ങിക്കിടന്നു. അവര്‍ പുറത്തെയിരുട്ടിലേക്ക് നോക്കി. രവി മൂരികള്‍ക്ക് വെള്ളവും പുല്ലും കൊടുക്കുകയായിരുന്നു. മൂരികള്‍ രവിയെ അലിവോടെ നോക്കി. ആ നോട്ടം രവിയുടെ ദ്ഃഖം കൂടി ചേര്‍ന്നതായിരുന്നു. മൂരികള്‍ക്ക് രവിയേയും രവിക്ക് മൂരികളേയും നല്ലത് പോലെ അറിയാം. ഒരു പോലെ വേദനിക്കുന്നവര്‍ എന്നും അങ്ങനെയാണ്‌. അവരുടെ വിഷമങ്ങള്‍ ഒന്നാണ്‌. രണ്ട് കൂട്ടരും മുറിവേല്‍ക്കുന്നവരാണ്‌. പ്രഹരത്തിന്റെ നനവ് വറ്റാത്ത നീറ്റല്‍ അനുഭവിക്കുന്നവര്‍ കൂടിയാണ്‌.

"നീ അപ്പോതോന്നും കേട്ടീലേ്‌...?" ചിരുത ചോദിച്ചു.

"ഇല്ല. ഞാ ന്നും റ്ഞ്ഞീല്ലാ്‌."

"ആ വേലൂന്റെ പെണ്ണ്, ആ രുപ്പിണീ...അവള്‍ക്ക് വയറ്റിലോണ്‍റ്റ്ട്." : ചിരുത കൂടുതലൊന്നും വളച്ച് കെട്ടാതെ കാര്യം പറഞ്ഞു.

"അതിന്‌ ഞ്ഞാ ന്ത് വേണം...?" കള്ള് കണ്ണന്‌ അത്ഭുതം. അയാള്‍ക്ക് ഒന്നും മനിസിലായില്ലന്ന് തോന്നുന്നു. സുമതിയ്ക്ക് ദേഷ്യം വന്നു.

"നാട്ടാര്‌ പറേണത് അത് നിങ്ങ്ടെ കൊച്ചാന്നാ." കള്ള് കണ്ണന്‍ ഇടിവെട്ടേറ്റത് പോലെയായി.

"ഏദ് പന്നീന്‍റ്റെ മോനാദ് പറഞ്ഞേ.. അവന്റെ കൊടല്‌ കുത്തി പൊറെത്തേടുക്കും. ഒന്ന് നേരേ നിന്ന് പരയീന്‍. അല്ലങ്കീ തന്നെ അവക്ക് വയറ്റിലൊണ്ടാക്കീങ്കീ അത് ഉണ്ടാക്കീവന്റെ മുടുക്ക്" അയാള്‍ അലറുകയായിരുന്നു. കള്ള് കണ്ണന്‍ കള്ള് കുടിച്ച് ബോധമില്ലാതായാലും വേണ്ടാതീനം കാണിക്കുമെന്ന് നമ്മള്‍ വായനക്കാര്‍ വിശ്വസിക്കുമോ..?

ചിരുതതള്ള മുഖം ചുളിച്ചു. പപ്പന്‍ തലയുയര്‍ത്തി നോക്കി. അവനോന്നും മനിസിലായില്ല.

" ന്നാലും.. സൊമതീ നീ കൂടി കൂടീല്ലോ ഈ പന്നിന്റെ മക്കള് നാട്ടാര്‌ടെ കൂടെ.." അയാള്‍ക്കത് സഹിക്കുവാന്‍ പറ്റുമായിരുന്നില്ല. സുമതി ബദ്ധ്പ്പെട്ട് കണ്ണുനീര്‍ തുടയ്ക്കുവാന്‍ ശ്രമിച്ചു. കള്ള്‌ കണ്ണന്‍ ബീഡീക്ക് തീ കൊളുത്തി വരാന്തയിലെ കനത്തയിരുട്ടിലേക്ക് നടന്നു.

(തുടരും...)

No comments:

നിങ്ങള്‍ പറയൂ..!!

താങ്കളുടെ അഭിപ്രായം അത് എന്തു തന്നെയായാലും വിലപ്പെട്ടത് തന്നെ...!! ബ്ലോഗ് നോവലിന്‍റെ ഈ അദ്ധ്യായത്തെ കുറിച്ച്... താങ്കളുടെ വിലയേറിയഭിപ്രായമിവിടെ രേഖപ്പെടുത്തുക.
Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP