നോവല്‍ പുതിയ അദ്ധ്യായം "കാരണമുള്ള വഴക്ക് - അദ്ധ്യായം അഞ്ച് " വായിക്കുക. ബ്ലോഗ് നോവല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അദ്ധ്യായങ്ങള്‍ പോസ്റ്റുന്നതായിരിക്കും. മുന്‍ അദ്ധ്യായങ്ങള്‍ സൈഡ്ബാറില്‍ കൊടുത്തിട്ടുണ്ട്.
ഒരു ബ്ലോഗ് നോവല്‍
ഒരോ കഥയുടേയും ജനനം

Sunday, February 21, 2010

ഒരു നിമിഷത്തിലെല്ലാം - അദ്ധ്യായം നാല്‌

രുപ്പിണി ഉറങ്ങിയിരുന്നില്ല. അവളുടെ ശരീരമാകെ വിറ്യ്ക്കുന്നുണ്ടായിരുന്നു. തല പിളരുന്നത് പോലെ തോന്നി. അവള്‍ ശബ്ദം പുറത്ത് വരാതെ കരഞ്ഞു.

അവള്‍ക്കറിയാം വേലു തന്നെ തൊട്ടിട്ടുണ്ട്. പിന്നെ ഈ നാട്ടിലുള്ള അവര്‍ക്കിടയിലുള്ള ഒരു പുരുഷനും അവളെ തൊട്ടിട്ടില്ല. പിന്നെ... ആ ചെറുപ്പക്കാരന്‍. അവന്‍ എവിടെ നിന്നായിരിക്കും വന്നത്. കുറെ അടുത്തു. പുത്തന്‍ നോട്ടുകള്‍, അതും താന്‍ ഇത്രയധികം നോട്ടുകള്‍ ഒരുമിച്ച് കണ്ടിട്ടില്ലാത്തതിനാലാവാം പെട്ടെന്ന് മനസ്സ് ചാഞ്ചല്യപ്പെട്ട് പോയത്. അറിയാതെ താന്‍ ആ വലയില്‍ വീണ്‌ പോയതിലാണവള്‍ക്കിപ്പോള്‍ ഏറെ സങ്കടം. താന്‍ ആവത് പിടുച്ച്‌ നിന്നതല്ലേ..പിന്നെ എവിടെയാണ്‌...?

അവളും ഒരു പെണ്ണല്ലേ...? അവളും മാംസവും ഉടയാത്ത ഒരു ശരീരമുള്ളവളുമല്ലേ...? അവ നിലവിളിക്കുകയില്ലേ...?

അങ്ങനെയെല്ലാം സംഭവിച്ച രാത്രിയില്‍ അവള്‍ക്ക് ഭയമായിരുന്നു. ചകോരിയമ്മ ഉണരാതിരിക്കാന്‍ അയാള്‍ എന്തോ അവരുടെ മൂക്കിന്റെ അറ്റത്ത് പൊത്തുന്നത് അവള്‍ പകല്‍ പോലെ ഓര്‍ക്കുന്നു. അയാള്‍ സ്പര്‍ശിച്ച്പ്പോള്‍ അവള്‍ സകല ദൈവങ്ങളെയും വിളിച്ച് കണ്ണട്ച്ചു. പിന്നീട്, ശരീരം മുഴുവന്‍ പടര്‍ന്നപ്പോള്‍, ശമിച്ച്പ്പോള്‍ കൂനികൂടിയിരുന്ന് കരഞ്ഞു. അവന്‍ ആശ്വസിപ്പിച്ചു. പിറ്റേന്നവള്‍ വേലുവിന്റെ ഫോട്റ്റോയില്‍ നോക്കി ഏറെ നേരം കരഞ്ഞു. അയാള്‍ നാട് വിട്ട് വെളീനാട്ടിലെവിടെയോ പോകുകയും ചെയ്തു. ഇത്രയും രുപ്പിണിയ്ക്ക് ഇന്നെലെ കഴിഞ്ഞ്ത്പോലെ ഓര്‍മ്മയുണ്ട്.

അവള്‍ നിശബ്ദയായി കരഞ്ഞു. കരച്ചിലിനിടയില്‍ അവള്‍ വേലുവിന്റെ മുഖം കണ്ടു. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു. വേലു അവളുടെ അടുത്തേക്ക് വന്ന് കട്ടിലിലിരുന്നു.

‌- സാരല്ല രുപ്പ്`ണിയേ... സാരല്ല. വന്ന്ത് വന്നു. ഇനി ഈ കുഞ്ഞിനെ നമ്മ്‌ടെ കുഞ്ഞാട്ട് നീ ബളര്‍ത്തണം. നാട്ടാര്രന്തും പറേട്ടേ! അവര്‍ക്കെന്ഥാ പറ്യാന്‍ മേലാത്തത്‌. ആര്‍ക്കും ഒരു്‌ നഷ്ടൊന്നുന്ന്‌ല്ലല്ലോ...? അമ്മേനെ നീ കാരയാക്കണ്‍റ്റാ. കൊറെ കഴീമ്പോ എല്ലാം നേരയാകും. ഞാനമ്മയോട് എല്ലാം കാരിയായിട്റ്റ് പ്റയാം."-

കണ്ണ് തുറന്നപ്പോള്‍ ഇരുട്ട് മാത്രം. അവള്‍ കണ്ണ് തുറന്ന് കിടന്നു.

**** **** **** **** **** **** **** **** **** **** **** **** **** **** ****

രിയമ്മ നല്ല ഉറക്കത്തിലായിരുന്നു. അവര്‍ ഇപ്പോഴാണ്‌ ഒന്ന് കണ്ണടച്ച്ത്. ഒരോന്നലോചിച്ച് അവര്‍ക്ക് ശ്വാസ്ം മുട്ടുകയായിരുന്നു. അവര്‍ക്ക് നല്ല ക്ഷീണവുമുണ്ട്. എന്നിട്ടും ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും, നാരായണ ജപവും ചൊല്ലി... ഇറ്റയ്ക്കെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി...

" - അമ്മേ..." വേലു അവരുടെ അടുത്തിരുന്ന് അവരുടെ തലമുടിയില്‍ കോതി. കൈകള്‍ കൈയ്യിലെടുത്ത് ഉമ്മ വെച്ചു " - വന്നത് വന്നു. ഇനിയിപ്പോ... നാട്ടാരെന്ത്‌ഊം പറേട്ടേ. അമ്മ മാത്രേയുള്ളൂ അവള്‍ക്ക് തണലായിട്ടും കൂട്ടായ്ട്ടും. അമ്മ അവളോട്‌ പൊറുക്കെണം. അവള്‍ പെരെ്‌ന്ന് കുഞ്ഞിനെ അമ്മ എന്തേതായീ തന്നെ കാണണം."

ചകോരിയമ്മ നിലവിളിച്ചുണര്‍ന്നു. രുപ്പിണി ഉണര്‍ന്ന് കിടക്കുകയായിരുന്നു. അവള്‍ അവരുടെ അടുത്തേക്ക് ഓടിയെത്തി.

"എന്താനമ്മേ...? എന്ത് പറ്റീ...?"

"ഒന്നൂല്ല. നീ ഒറേങ്ങീല്ലേ. നേരെന്തായീ...?"

"പാതിരാ കഴിഞ്ഞ്‌ട്ട്ടോണ്‍റ്റാവും."

"നീ എന്തേ ഒറങ്ങാത്തേ...?"

അവള്‍ ഒന്നും മിണ്ടിയില്ല. "മോളെവ്ടെ വന്ന് കെടെന്നോ."

രുപ്പിണിയുടെ കണ്ണുകളില്‍ ഭയം കലര്‍ന്ന അത്ഭുതം. തന്നെ ഉപദ്രവിച്ച, ശപിച്ച, അമ്മയിപ്പോള്‍... അവള്‍ക്ക് ഭയമായി...

"വേണ്‍റ്റമ്മേ, ഞാന്‌വ്‌ടെ കെടെന്നോളാം."

"എന്നാഞ്ഞാ മോടെടുത്ത് കെട്‌ക്കാം."

ച്കോരിയമ്മ പായ ചുരുട്ടി പിടിച്ച് രുപ്പിണിയ്ക്ക് മുമ്പേ നടന്നു. രുപ്പിണി പകച്ച് നിന്നു. അവര്‍ അവളുടെ കൈ പിടിച്ച് പായയിലിരുത്തി. അവര്‍ അവളുടെ കവിളിലും, പുരത്തും തടവി.

"ഒറങ്ങ്ക്ക്യോ. ന്റെ വേലൂന്റെ മോളൊറൊങ്ങീക്കോ..." അവരുടെ കണ്ണുകള്‍ അടഞ്ഞ് പോകുന്നുണ്ടായിരുന്നു. രുപ്പിണി അവര്‍ക്കരുകില്‍ കണ്ണ് തുറന്നങ്ങനെ...

(തുടരും...)

No comments:

നിങ്ങള്‍ പറയൂ..!!

താങ്കളുടെ അഭിപ്രായം അത് എന്തു തന്നെയായാലും വിലപ്പെട്ടത് തന്നെ...!! ബ്ലോഗ് നോവലിന്‍റെ ഈ അദ്ധ്യായത്തെ കുറിച്ച്... താങ്കളുടെ വിലയേറിയഭിപ്രായമിവിടെ രേഖപ്പെടുത്തുക.
Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP