നോവല്‍ പുതിയ അദ്ധ്യായം "കാരണമുള്ള വഴക്ക് - അദ്ധ്യായം അഞ്ച് " വായിക്കുക. ബ്ലോഗ് നോവല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അദ്ധ്യായങ്ങള്‍ പോസ്റ്റുന്നതായിരിക്കും. മുന്‍ അദ്ധ്യായങ്ങള്‍ സൈഡ്ബാറില്‍ കൊടുത്തിട്ടുണ്ട്.
ഒരു ബ്ലോഗ് നോവല്‍
ഒരോ കഥയുടേയും ജനനം

Monday, February 8, 2010

രുപ്പിണിയുടെ വിശേഷം | അദ്ധ്യായം രണ്ട്


രിച്ചുപോയ വേലുവിന്റെ ഭാര്യ രുപ്പിണി ഗര്‍ഭിണിയാണ്‌. വേലു മരിച്ചിട്ട് വര്‍ഷം ഒന്നര കഴിയുന്നു. രാവിലെ വിറക് വെട്ടാന്‍ പോയതാണ്‌. പിറ്റേന്ന് പാടത്ത് ശവം കണ്ടു. ശരീരത്ത് ഒന്നിലധികം മുറിവുകളും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികം നാളൊന്നുമായിട്ടില്ലായിരുന്നു. അന്ന് രുപ്പിണി വാവിട്ട് നിലവിളിച്ചു. വേലുവിന്റെ തള്ള ചകോരിയമ്മ ആശ്വസിപ്പിച്ചിട്ടും, കള്ള് കണ്ണന്റെ തള്ള ചിരുതതള്ള സ്വാന്തനിപ്പിച്ചിട്ടും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല.

വേലുവിന്റെ തള്ള അവളെ വീട്ടിലേക്കയച്ചില്ല. തനിക്ക് കഴിയേണ്ടേ. അവള്‍ക്കാണെങ്കില്‍ സൗന്ദര്യവുമുണ്ട്. അവള്‍ എല്ലാ പണിയും ചെയ്യും. അങ്ങനെ ചകോരിയമ്മ പട്ടിണിയില്ലറ്റെ കഴിഞ്ഞ് വരവെയാണ്‌, ഇപ്പോള്‍ രുപ്പിണി ഗര്‍ഭിണീയായിരിക്കുന്നത്.

ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ കഥകളാണ്‌.

പലരുടേയും പേരുകള്‍ പാട്ടാണ്‌. അതില്‍ കള്ള് കണ്ണനും, അയാളുടെ അനുജന്‍ കുങ്കനും, കിട്ടുണ്ണീയപ്പന്റെ അനുജന്‍ കണ്ണനും, കോയയും, അയിലത്തെ പാത്തേരിയമ്മയുടെ മകന്‍ രഘുവും പിന്നെ....

അയിലത്തെ പാത്തേരിയമ്മ കുറെ ദിവസമായി രുപ്പിണീയെ ശ്രദ്ധിക്കുകയായിരുന്നു. അവിടെയുമിവിടെയും തുപ്പി തുപ്പി... അവരാരോടും പറഞ്ഞില്ലന്ന് മാത്രം. പ്രത്യേകിച്ച് ഭര്‍ത്താവില്ലാത്ത ഒരു പെങ്കൊച്ചിനെ പറ്റി , ഒരു വേണ്ടാതീനം അതും ചകേരിയമ്മയോട്... അവര്‍ മൗനം പാലിച്ചു. സംഗതി ശരിയായി. ചകോരിയമ്മ നേരിട്ടാകാഴ്ച കണ്ടു. അവള്‍ വടക്കേ മാഞ്ചുവട്ടില്‍ കുത്തിയിരുന്ന് ഓക്കാനിക്കുന്നത്. അവരൊരു സ്ത്രീയല്ലേ... അവരും പ്രസവിച്ചിട്ടില്ലേ, വേലുവിനെ അവരല്ലേ പ്രസവിച്ചത്.

ചകോരിയമ്മ ഉറഞ്ഞ് തുള്ളി. അതാണ്‌ നാടറിയാന്‍ കാരണം. ചകോരിയമ്മ് രുപ്പിണിയുടെ മുടി കുത്തിപ്പിടിച്ച് വലിച്ചു. അവര്‍ അവളെ കരണത്ത് തല്ലി.

"പറയെ്‌ടീ...പറ..പറയാന്ന്..." അവര്‍ അയാളുടെ മടിക്കുത്തിന്‌ പിടിച്ചുലച്ചു. അവള്‍ നിലവിളിച്ചു. അവര്‍ വിട്ടില്ല.

"എന്റെ വേലൂ, എടാ നീ ഇത് കണ്ടോടാ..ഇവെള്‌..." അവര്‍ നെഞ്ചത്തടിച്ചു.

"ഞാനിനിയെങ്ങനെ മാള്വോര്‌ടെ മൊകത്ത് എങ്ങനെ നോക്കും..ഈ നശിച്ചോള്‌...പറ...അതാരാണ്ടെടേണ്‍റ്റെ കൊച്ചാ...പറ...പറയീന്‍..."അവര്‍ സര്‍വ്വ
ശക്തിയുമെടുത്തവരലറി. അവള്‍ ഒരക്ഷരം ഉരിയാടിയില്ല. അവര്‍ അവളുടെ മടികുത്തില്‍ നിന്ന് പിടിവിട്ട് തറയില്‍ കുന്തിച്ചിരുന്നു.

"ഹെന്റെ വിധി. ന്റെ ഒടേമ്പ്രാന്നേ, ന്നെ ങ്ങ് വിളിക്ക്വേ്‌..." അവര്‍ ആരെയോക്കെയോ പ്രാകി. അവള്‍ അതൊന്നും ഗൗനിച്ചില്ല. അവള്‍ക്ക് തല നോവുന്നുണ്ടായിരുന്നു. മനസ്സ് നീറുന്നുണ്ടായിരുന്നു. ശരീരം തളരുന്നുണ്ടായിരുന്നു.

അവള്‍ക്ക് തല ചായ്ക്കണമെന്ന് തോന്നി.

(തുടരും...)

No comments:

നിങ്ങള്‍ പറയൂ..!!

താങ്കളുടെ അഭിപ്രായം അത് എന്തു തന്നെയായാലും വിലപ്പെട്ടത് തന്നെ...!! ബ്ലോഗ് നോവലിന്‍റെ ഈ അദ്ധ്യായത്തെ കുറിച്ച്... താങ്കളുടെ വിലയേറിയഭിപ്രായമിവിടെ രേഖപ്പെടുത്തുക.
Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP