നോവല്‍ പുതിയ അദ്ധ്യായം "കാരണമുള്ള വഴക്ക് - അദ്ധ്യായം അഞ്ച് " വായിക്കുക. ബ്ലോഗ് നോവല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അദ്ധ്യായങ്ങള്‍ പോസ്റ്റുന്നതായിരിക്കും. മുന്‍ അദ്ധ്യായങ്ങള്‍ സൈഡ്ബാറില്‍ കൊടുത്തിട്ടുണ്ട്.
ഒരു ബ്ലോഗ് നോവല്‍
ഒരോ കഥയുടേയും ജനനം

Sunday, March 7, 2010

കാരണമുള്ള വഴക്ക് - അദ്ധ്യായം അഞ്ച്

ത്തേരിയമ്മ രാവിലെ ചകോരിയമ്മയുമായി വഴക്ക് തുടങ്ങിക്കഴിഞ്ഞു. അത് പതിവുള്ളതാണ്‌.അങ്ങനെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല. എന്നലിന്നത്തെ വഴക്കിന്‌ തക്കതായ കാരണമുണ്ട്. രുപ്പിണി തന്നെ വിഷയം. രുപ്പിണിയല്ല, അവളുടെ ഗര്‍ഭം.

പത്തേരിയമ്മ ഉറഞ്ഞ്‌ തുള്ളുകയായിരുന്നു : "ന്റെ മോന്‌, അവ്‌ടെട്ത്ത് പോവ്ണ്ടാ കാരിയമില്ല. അവനങ്ങന്തെവനല്ല..."

നാട്ടില്‍ പാടുന്ന പാട്ടില്‍ പത്തേരിയമ്മയുടെ മകന്‍ രഘുവിന്റെ പേരുമുണ്ട്. അത് പത്തേരിയമ്മയ്ക്ക് കുറച്ചിലായി. അല്ലെങ്കില്‍ തന്നെ പത്തേരിയമ്മയെ എങ്ങെനെ കുറ്റം പറയാനൊക്കും. ഏതൊരമ്മയ്ക്കാ ഇങ്ങനെയുള്ള കഥകള്‍ ഇഷ്ടപ്പെടുക.
രഘു നാണക്കേട് കാരണം പുരയ്ക്കകത്ത് ഒളിച്ചിരിക്കുകയാണ്‌. അവന്‍ പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യുന്നത് പോലും രാത്രിയിലാണ്‌. അവന്‍ പുറത്തേക്കൊന്നും ഇറങ്ങുന്നേയില്ല.

"ന്‍റ്റെ മോന്‍ ആളൊര്‌ പാവം. അവനെ പെഴെപ്പിക്കാന്‌ മറ്റൊള്ളോര്‌ നോക്ക്വാ." പ്ത്തേരിയമ്മയ്ക്ക് കലി അടക്കാനാവുന്നില്ല.

"ന്നെലെ ന്‍റെ പാവം കുട്ടീ ഒറെങ്ങീട്ടീല്ലാ... നാട്ടാര്‌ടെ കൊണതാരം കൊണ്ട് ന്‍റെ കുട്ടീ ര്‍ണ്ടീസം കൊണ്ട് പാതിയായീ. ന്‍റെ മോനെ കൈയ്യും കാലും കാട്ടീ വശീകരിച്ചിട്ട്ട്ടൊണ്ടാവും അല്ലത്വനെങ്ങെനാ...ഞാമ്പറേന്നതിനപ്പ്‌റ് വനിന്നേ വരെ... എന്നിട്ടാ അവെനെ പറ്റി വേണ്‍റ്റാതീനൊക്കെ..." പത്തേരിയമ്മ പിന്നെയും ഒരോന്ന് പറഞ്ഞ് കൊണ്ടിരുന്നു. ചകോരിയമ്മ ഒന്നും ഉരിയാടിയില്ല. അവര്‍ മൗനം പാലിച്ചു. കുറെ നേരം കേട്ടിരുന്നു. എന്നിട്ടും നിര്‍ത്തുന്ന മട്ടില്ല. അവസാനത്തില്‍ ചകോരിയമ്മയ്ക്ക് നിയന്ത്രിക്കാനായില്ല. എത്രെയെന്ന് കേട്ടിരിക്കും.

"ഞാ വല്ലോം പറഞ്ഞോ, നിന്റെ മോനെ പ്റ്റീട്ട്."

"നിങ്ങള്‌ നാട്ടാരേ കൊണ്ട് പറേപ്പിക്ക്ന്നതെല്ലേ."

ചകോരിയമ്മയ്ക്ക് ശരിക്കും ദേഷ്യം വന്നു. അവരത് കടിച്ച്മര്‍ത്തി.

"ന്‍റെ മോനെ കുറിച്ച് വേണ്ടാതീനം പറഞ്ഞാലേ കൊണ്ട് ഒടേതമ്പരാന്‍ നിങ്ങളോട് പോറ്ക്ക്‌ക്കേലാ..."

"പൊറുക്ക്ണ്ടാ."

"നീ കൊണം വരാതെ പോവെടീ."

ചകോരിയമ്മയ്ക്ക് നിയന്ത്രിക്കാനായില്ല. അവര്‍ ഇരുന്നിരുന്ന കൊരണ്ടിയെടുത്ത് പ്ത്തേരിയമ്മയുടെ തലയ്ക്ക് ഒരടി കൊടുത്തു.

"യ്യോന്നെ കൊല്ലുന്നേ...ഓടിവരണേ..." . രുപ്പിണി ശബ്ദം കേട്ട് ഓടീ വന്നു. രഘു എത്തിനോക്കി. പത്തേരിയമ്മ കുഴഞ്ഞ് വീണിട്ടും രഘു പുറത്തിറങ്ങിയില്ല. അതുവഴി വന്ന പൊട്ടന്‍ നാണു അവരെ താങ്ങി അവരുടെ പുരയിലെത്തിച്ചു.

പൊട്ടന്‍ നാണു അവിടെ നിന്നും നേരെ പോയത് കവലയിലേക്ക്. അവന്‍ അവനാവുന്നത് പോലെ മറ്റൊരു കഥകൂടി അവിടെ പരത്തി. നാട്ടുകാര്‍ നാണുവില്‍ നിന്ന് കിട്ടിയ ആഗ്യത്തിലൂടെ ഒരൊന്ന് ഊഹിച്ചും, മറുചോദ്യങ്ങള്‍ ചോദിച്ച് വേണ്‍റ്റുന്നത് കളഞ്ഞും വേണ്ടാത്തത് ചേര്‍ത്തും ചുരുക്കം പറഞ്ഞാല്‍ നടന്നത് കളഞ്ഞും നടക്കാത്തത് വിളക്കിചേര്‍ത്തും പുതിയ കഥയ്ക്ക് രൂപം കൊടുത്തു.

കഥയിങ്ങനെ...

പത്തേരിയമ്മയുടെ മകന്‍ രഘു രാത്രിയില്‍ പതിവുപോലെ പതുങ്ങി രുപ്പിണിയുടെ മുറിവാതിലില്‍ മുട്ടുന്നു. പതിവിന്‌ വിപരീതമായി അന്ന് കതക് തുറന്നതാകാട്ടെ ചകോരിയമ്മയും. പിന്നെ നടന്നത് ഊഹിക്കാല്ലോ...? ചകോരിയമ്മയെ കണ്ടതും രഘു ഇട്ടിലൂടെ വാഴക്കൂട്ടത്തിലേക്ക് മറ്ഞ്ഞു. ചകോരിയമ്മയുണ്ടോ വിടുന്നു, അവര്‍ അവന്‌ പിറകെ ഓടി. ഓട്ടത്തിനിടയിലോ, പിടിച്ചു കഴിഞ്ഞപ്പോഴോ....അതാണവന്‍ പുറത്തിറങ്ങാത്തത്. ശരീരമാസകലമുള്ള മുറിവും വെച്ചവന്‍ എങ്ങനെ പൂറത്തിറങ്ങും. അതാണ്‌ നാട്ടുകാരുടെ ചോദ്യം.

പൊട്ടന്‍ നാണൂവിനെ കൊണ്ട് പറ്റുന്നത് അവന്‍ ചെയ്തു. ബാക്കി നാട്ടുകാരും.

ഒരു കഥയുടെ ജനനത്തില്‍ നിന്ന് അനേകമനേകം കഥകള്‍ നാടാകെ പരന്നു.

(തുടരും...)

നിങ്ങള്‍ പറയൂ..!!

താങ്കളുടെ അഭിപ്രായം അത് എന്തു തന്നെയായാലും വിലപ്പെട്ടത് തന്നെ...!! ബ്ലോഗ് നോവലിന്‍റെ ഈ അദ്ധ്യായത്തെ കുറിച്ച്... താങ്കളുടെ വിലയേറിയഭിപ്രായമിവിടെ രേഖപ്പെടുത്തുക.
Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP